ബിലൈവ്‌ ന്യൂസ്‌

ബിലൈവ്‌ ന്യൂസ്‌
Its future media

Search This Blog

Friday 20 May 2011

നമുക്ക്‌ തുടങ്ങാം

ചുരുങ്ങിയ സമയം കൊണ്ട്‌ മലയാളി യുവതയുടെ മനംകവര്‍ന്ന ബിലൈവ്‌ ന്യൂസ്‌ എന്ന ന്യൂസ്‌ പോര്‍ട്ടല്‍ ഇനിമുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നു. ഇത്രയും നാള്‍ ട്രയല്‍ ആയി അപ്‌ഡേറ്റ്‌ ചെയ്‌ത ബിലൈവ്‌ ന്യൂസിന്‌ വിസ്‌മയകരമായ പ്രതികരണമാണ്‌ വായനക്കാരില്‍ നിന്ന്‌ ലഭിച്ചത്‌. മലയാളിയുവതയ്‌ക്കും മനസില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കും താല്‍പര്യമുള്ള വിഭവങ്ങളാണ്‌ ബിലൈവ്‌ ന്യൂസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.
വാര്‍ത്തകള്‍ അറിയിക്കാന്‍ നിരവധി മുഖ്യധാരാ ന്യൂസ്‌ പോര്‍ട്ടലുകള്‍ മലയാളത്തില്‍ ഉണ്ട്‌. എന്നാല്‍ അവരില്‍ നിന്ന്‌ വ്യത്യസ്‌തമായി നമുക്ക്‌ മാത്രമായി ആസ്വദിക്കാനുള്ള വാര്‍ത്താനുഭവങ്ങളായിരിക്കും ബിലൈവ്‌ ന്യൂസ്‌ അവതരിപ്പിക്കുക. യുവത്വത്തെ ആഘോഷമാക്കുമ്പോള്‍ തന്നെ, അഴിമതി, അനീതി, വികലമായ വികസനം തുടങ്ങി ഗൗരവമേറിയ സാമൂഹിക വിഷയങ്ങളിലും നമ്മള്‍ക്ക്‌ ഒരുമിച്ച്‌ ഇടപെടാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1, ഫോണ്ട്‌- മലയാളത്തിലെ മറ്റേതൊരു സൈറ്റിനേക്കാളും മികച്ച ഫോണ്ടാണ്‌ ബിലൈവ്‌ ന്യൂസ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഫോണ്ട്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടില്ലെങ്കില്‍ ബിലൈവ്‌ ന്യൂസ്‌ യഥാര്‍ത്ഥ ഫോണ്ടില്‍ ദൃശ്യമാകില്ല. അതിനാല്‍ ഫോണ്ട്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ മറക്കരുത്‌. ഫോണ്ട്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്‌ളിക്ക്‌ ചെയ്യുക.

നിങ്ങള്‍ക്കും പത്രപ്രവര്‍ത്തകനാകാം- നിങ്ങളുടെ കൈവശം വ്യത്യസ്‌തമായ വാര്‍ത്തകളും ഫീച്ചറുകളും ചിത്രങ്ങളും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌ അയയ്‌ക്കുക. നിങ്ങളുടെ പേര്‌, ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തി ഞങ്ങള്‍ അത്‌ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട ഇ-മെയില്‍:- news@blivenews.com

ഈ യാത്രയില്‍ ഞങ്ങള്‍, നിങ്ങള്‍ എന്ന വേര്‍തിരിവില്ല, ബിലൈവ്‌ ന്യൂസ്‌ എന്നത്‌ ഞങ്ങളും നിങ്ങളും ഉള്‍പ്പെട്ട ഒരു കൂട്ടായ്‌മയാണ്‌. നിങ്ങള്‍ക്ക്‌ പറയാനുള്ളതും ഞങ്ങള്‍ക്ക്‌ പറയാനുള്ളതും ബിലൈവ്‌ ന്യൂസിലൂടെ നമുക്ക്‌ ഉറക്കെ വിളിച്ചുപറയാം. നിങ്ങള്‍ ഓരോരുത്തരും പരമാവധി സുഹൃത്തുക്കളിലേക്ക്‌ ബിലൈവ്‌ ന്യൂസ്‌ എത്തുക്കുകയും അവരെയെല്ലാം നമ്മുടെ കുടുംബാംഗമാക്കി മാറ്റുകയും ചെയ്യുമല്ലോ അല്ലേ. അപ്പോള്‍, നമുക്ക്‌ ഒന്നിച്ച്‌ തുടങ്ങാം, ബിലൈവ്‌ ന്യൂസിലൂടെ ഒരു പുതിയ ന്യൂസ്‌ പോര്‍ട്ടല്‍ സംസ്‌ക്കാരത്തിന്‌ തുടക്കമിടാം.

1 comment: