ബിലൈവ്‌ ന്യൂസ്‌

ബിലൈവ്‌ ന്യൂസ്‌
Its future media

Search This Blog

Wednesday, 1 June 2011

മരണത്തിന്റെ മുരള്‍ച്ച...

സമയം രാത്രി ഒമ്പതര മണി. സ്ഥലം ബാംഗ്‌ളൂര്‍ സിറ്റി റെയില്‍വേസ്‌റ്റേഷന്‍. ഒരു പകല്‍ നീണ്ട തീവണ്ടി യാത്ര സമ്മാനിച്ച ക്ഷീണവുമായാണ്‌ ഞാന്‍ റെയില്‍വേസ്‌റ്റേഷന്‌ പുറത്തിറങ്ങിയത്‌. മുമ്പ്‌ ഒരുതവണ ബാംഗ്‌ളൂര്‍ വന്നിട്ടുണ്ടെങ്കിലും ട്രെയിനില്‍ ഇതാദ്യമായാണ്‌ ബാംഗ്‌ളൂരിലേക്ക്‌ വരുന്നത്‌. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടെസ്‌റ്റ്‌ എഴുതുന്നതിനായാണ്‌ ബാംഗ്‌ളൂരില്‍ എത്തിയത്‌.

Friday, 20 May 2011

ഗാംഗുലി മികച്ച ക്യാപ്റ്റന്‍


2011ലെ ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ചാംപ്യന്‍മാരായി. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ വിജയിച്ചശേഷം ഇതാദ്യമായാണ്‌ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ലോകകിരീടം നേടുന്നത്‌. ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ ആരെന്ന കാര്യത്തില്‍ ഒരു സംവാദം ഉയര്‍ന്ന്‌ വന്നിരിക്കുകയാണ്‌.

നമുക്ക്‌ തുടങ്ങാം

ചുരുങ്ങിയ സമയം കൊണ്ട്‌ മലയാളി യുവതയുടെ മനംകവര്‍ന്ന ബിലൈവ്‌ ന്യൂസ്‌ എന്ന ന്യൂസ്‌ പോര്‍ട്ടല്‍ ഇനിമുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങുന്നു. ഇത്രയും നാള്‍ ട്രയല്‍ ആയി അപ്‌ഡേറ്റ്‌ ചെയ്‌ത ബിലൈവ്‌ ന്യൂസിന്‌ വിസ്‌മയകരമായ പ്രതികരണമാണ്‌ വായനക്കാരില്‍ നിന്ന്‌ ലഭിച്ചത്‌. മലയാളിയുവതയ്‌ക്കും മനസില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കും താല്‍പര്യമുള്ള വിഭവങ്ങളാണ്‌ ബിലൈവ്‌ ന്യൂസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.