സമയം രാത്രി ഒമ്പതര മണി. സ്ഥലം ബാംഗ്‌ളൂര്‍ സിറ്റി റെയില്‍വേസ്‌റ്റേഷന്‍. ഒരു പകല്‍ നീണ്ട തീവണ്ടി യാത്ര സമ്മാനിച്ച ക്ഷീണവുമായാണ് ഞാന്‍ റെയില്‍വേസ്‌റ്റേഷന് പുറത്തിറങ്ങിയത്. മുമ്പ് ഒരുതവണ ബാംഗ്‌ളൂര്‍ വന്നിട്ടുണ്ടെങ്കിലും ട്രെയിനില്‍ ഇതാദ്യമായാണ് ബാംഗ്‌ളൂരിലേക്ക് വരുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടെസ്‌റ്റ് എഴുതുന്നതിനായാണ് ബാംഗ്‌ളൂരില്‍ എത്തിയത്.